08:58am 10 November 2026
NEWS
ഇസ്രയേലിൽ മലയാളി യുവാവ് എൺപതുകാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
05/07/2025  01:26 PM IST
nila
ഇസ്രയേലിൽ മലയാളി യുവാവ് എൺപതുകാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

ഇസ്രയേലിൽ മലയാളി യുവാവ് എൺപതുകാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്ന് റിപ്പോർട്ട്. വയനാട് ബത്തേരികോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനാണ് മരിച്ചത്. ജറുസലേമിലെ മേനസരാത്ത് സീയോനിയിൽ കെയർ ഗിവറായി ജോലി ചെയ്തിരുന്ന ജിനേഷ്, ജോലി ചെയ്യുന്ന വീട്ടിലെ എൺപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. 

 ജിനേഷ് ഒരു മാസം മുമ്പാണ് ഇസ്രയേലിൽ എത്തിയത്. കെയർ ഗിവറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.  വെള്ളിയാഴ്ച ഉച്ചയോടെയാണ് കുത്തേറ്റ് മരിച്ച നിലയിൽ വയോധികയെ കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്. വയോധികയുടെ ശരീരം മുഴുവൻ കുത്തേറ്റ പാടുകളുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img